Skip to content
പഴയങ്ങാടി: സുരക്ഷ മൈല്‍കുറ്റിയില്‍ സ്‌ക്കൂട്ടര്‍ ഇടിച്ച് മരണപ്പെട്ട സനില്‍കുമാറിന്റെ ശവസംസ്‌ക്കാരം ഇന്ന്.
വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്ന് വയലപ്രയിലേക്കു വരികയായിരുന്ന ഇരുചക്രവാഹനം റോഡരികില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച കുറ്റിയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞാണ് വയലപ്രയിലെ എം.സനില്‍കുമാര്‍(30) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 നാണ് സംഭവം. ചെമ്പല്ലിക്കുണ്ടില്‍ നിന്ന് വയലപ്ര പാര്‍ക്കിന്റെ ഭാഗത്തേക്കുള്ള റോഡില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച കുറ്റിയിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
അല്‍പസമയത്തിനു ശേഷം ഇവിടെ എത്തിയ ഒരാളാണ് സനിലിനെ അബോധാവസ്ഥയില്‍ കണ്ടത്.
ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദേശത്തായിരുന്ന സനില്‍കുമാര്‍ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്.
പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തിലാണ് മടക്കയാത്ര നീണ്ടുപോയത്.
വയലപ്രയിലെ പോള ലക്ഷ്മണന്റെയും എം.രാധയുടെയും മകനാണ്.
ഭാര്യ: വര്‍ഷ (മാടായി).
മകള്‍: ഐസല്‍ ഇസ സനല്‍ (ഒന്നര).
സഹോദരി സൗമ്യ.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് വയലപ്ര പൊതുശ്മശാനത്തില്‍ സംസ്‌ക്കാരം നടക്കും.
Post navigation