Skip to content
പരിയാരം: സ്‌ക്കൂട്ടര്‍ മൈല്‍കുറ്റിയില്‍ ഇടിച്ച് പുഴയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു.
ചെറുതാഴം വയലപ്രയിലെ പോള വീട്ടില്‍ എം.സനല്‍കുമാര്‍(36)ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.45 നായിരുന്നു അപകടം.
സനല്‍ ഓടിച്ച കെ.എല്‍-13 എ.ജെ.-7606 നമ്പര്‍ സ്‌ക്കൂട്ടര്‍ വയലപ്ര മൊത്തങ്ങ കൃഷ്ണന്റെ പീടികക്ക് സമീപം മൈല്‍കുറ്റിക്ക് ഇടിച്ച് പുഴയിലേക്ക് തെറിച്ചുവീണ് മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ലക്ഷ്മണന്‍- രാധ ദമ്പതികളുടെ മകനാണ് മരിച്ച സനല്‍കുമാര്‍.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.