പരിയാരം അമ്പേറ്റ്കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്ഠ കലശമഹോത്സവം ഏപ്രില്‍ 16 മുതല്‍ 23 വരെ

പരിയാരം: പരിയാരം അമ്പേറ്റ്കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്ഠ കലശ മഹോത്സവം ഏപ്രില്‍ 16 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

16 ന് വൈകുന്നേരം 4.30 ന് പ്രതിഷ്ഠ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് ആനയിക്കും.

17 ന് വൈകുന്നേരം 4.30 ന് കലവറനിറക്കല്‍, 18 ന് വൈകുന്നേരം 5 ന് തന്ത്രി നടുവത്ത് പുടവര്‍ വാസുദേവന്‍ നമ്പൂതിരിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും.

7 ന് സാംസ്‌കാരികസമ്മേളനം ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

വര്‍ക്കിംഗ് ചെയര്‍മാന്‍ പി.വിജയന്‍ അധ്യക്ഷത വഹിക്കും.

മൊട്ടമ്മല്‍ രാജന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

19 ന് വൈകുന്നേരം 7 ന് മുകേഷ് കുറ്റൂരിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 8.30 മുതല്‍ മാതൃസമിതിയുടെ തിരുവാതിര. 9 ന് ഓടക്കുഴല്‍ സംഗീതാര്‍ച്ചന.

20-ന് രാത്രി 8.30ന് സംഗീതിക ഗാനസമന്വയം. 21 ന് കെ.എന്‍.രാധാകൃഷ്ണന്റെ അധ്യാത്മിക പ്രഭാഷണം.

8 ന് കൈകൊട്ടിക്കളി, 8.30 ന് പുല്ലാങ്കുഴല്‍ നാദധാര. 22 ന് രാവിലെ 5 മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, 23 ന് രാവിലെ 5 മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, 8.22 നും 9നും മധ്യേയുള്ള ശുഭമുഹൂര്‍തത്തില്‍ പുന:പ്രതിഷ്ഠ കലശം.

വൈകുന്നേരം 5 ന് തായമ്പകയും തുടര്‍ന്ന് തിടമ്പ് നൃത്തം, രാത്രി 8 ന് വടക്കന്‍ പെരുമ.

19 മുതല്‍ എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ 2 വരെ അന്നദാനവും നടക്കും.

വാര്‍ത്ത സമ്മേളനത്തില്‍ പി.വിജയന്‍, ഇ.വിജയന്‍, ഐ.വി.കുഞ്ഞിരാമന്‍, കെ. ശ്രീധരന്‍, എം.സഹദേവന്‍, സി.ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.