ഭരണത്തുടര്‍ച്ച ഉറപ്പിച്ച് പിണറായി; മേയ് 5-ന് ‘പന്തലിടാന്‍’ നിര്‍ദേശം!

തിരുവനന്തപുരം: എല്‍.ഡി.എഫ് മൂന്നാംഭരണം ഉറപ്പിച്ചതായി സൂചന, പ്രമുഖ മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം പ്രത്യേക ലേഖകനുമായ എസ്.നാരായണന്‍ ഇന്ന് മംഗളത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മെയ്-5 ന് സത്യപ്രതിജ്ഞക്ക് പന്തലിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി പറയുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ചുവടെ.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കേ, ഭരണത്തുടര്‍ച്ച ഉറപ്പിച്ച് മുഖ്യമ ന്ത്രി പിണറായി വിജയന്‍. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിനു പിറ്റേന്നുതന്നെ സത്യപ്രതിജ്ഞയ്ക്കു പന്തലിടാന്‍ നിര്‍ദേശം നല്‍കിയതായി സൂചന!
ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പാര്‍ട്ടി തലത്തിലുള്ള വിലയിരുത്തലുകളുമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ആത്മവിശ്വാസമേകുന്നത്. പ്രമുഖ ചാനലുകളെല്ലാം എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, നാല് സംസ്ഥാനങ്ങളിലേക്കുള്ള അവസാനഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 29-നുശേഷമേ സര്‍വേ ഫലം പുറത്തുവിടാനാകൂ. കഴിഞ്ഞദിവസം ഒരു മന്ത്രി ഔദ്യോഗിക ഫയലില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ നടന്ന സം ഭാഷണം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്നതായിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവി ലുള്ളതിനാല്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം തീരുമാനമെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഭരണ ത്തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന.