മദ്യം തിരഞ്ഞു, കയ്യിലെത്തിയത് ചന്ദനം-

തളിപ്പറമ്പ്: തിരഞ്ഞുചെന്നത് വ്യാജമദ്യം, കിട്ടിയത് ചന്ദനം.

തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍ ടി.വി.കമലാക്ഷനും സംധഘവും പട്ടുവം മംഗലശ്ശേരി ഭാഗത്ത്

വ്യാജമദ്യത്തിനായി നടത്തിയ റെയിഡിനിടയിലാണ് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 6 തോലികള്‍ ചെത്തിയ നിലയില്‍ ഉരുപ്പടികള്‍ ആക്കിയ ചന്ദന കഷണങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കേസെടുത്ത് ചന്ദനം തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം കൈമാറി.

പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) പി.കെ രാജീവന്‍, പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്.എ.പി.ഇബ്രാഹിംഖലീല്‍,

പി.പി.റെനില്‍ കൃഷ്ണന്‍ ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.