ലഹരിക്കെതിരെ ലഡാക്കിലേക്ക് ബൈക്ക് യാത്ര

മാങ്ങാട്ടുപറമ്പ്: Say To Drugsഎന്ന സന്ദേശവുമായി കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസുകാര്‍ കണ്ണൂരില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടു.

പോലീസുകാരായ പ്രിയേഷ്, സുബിന്‍ദാസ് എന്നിവരെ കൂടാതെ ട്രഷറിയിലെ ജീവനക്കാരനായ പ്രദോഷ് എന്നിവരാണ് സംഘത്തിലുള്ളത്.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാള്‍ ഐ.പി.എസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം വിവിധ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ‘Say No To Drugs’ എന്ന സന്ദേശം പ്രചരിപ്പിച്ച് യാത്ര തുടരും.

ലഡാക്ക് വഴി സഞ്ചരിച്ച് സംഘം ഒരു മാസം കഴിഞ്ഞ് തിരിച്ചെത്തും.