വാർത്തകൾ യുവതിക്ക് ശാരീകിക മാനസിക പീഡനം- ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ് Kannur News May 20, 2026 പരിയാരം: ഭര്‍ത്താവും ബന്ധുവായ യുവതിയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു, പരിയാരം ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ പ്രിയ നിവാസില്‍ എ.പ്രിയയുടെ(27)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പരിയാരം തിരുവട്ടൂര്‍ പുളിയൂലിലെ മടക്കര വീട്ടില്‍ അനൂപ് പാണക്കാകന്(39), ബന്ധു അനില(37) എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. 2017 ഫിബ്രവരി 19 ന് വിവാഹിതരായ ഇരുവരും വിവാഹശേഷം മാതാപിതാക്കളോടൊപ്പം താമസിക്കുമ്പോഴും പുതുതായി നിര്‍മ്മിച്ച വീട്ടില്‍ താമസിക്കുമ്പോഴും ഇരുവരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.