സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് കോണ്‍ഗ്രസ് തുള്ളന്നൂര്‍ വാര്‍ഡ് കമ്മറ്റിയുടെ സ്‌നേഹാദരം


തളിപ്പറമ്പ്: 32 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച എസ്.ഐ പി.പി.അബുബക്കര്‍ സിദ്ധിക്കിന് തുള്ളന്നുര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്‌നേഹാദരം നല്‍കി.

കോണ്‍ഗ്രസ് ജില്ലാ ജന.സെകട്ടറി എം.വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയതു. തളിപ്പറമ്പ് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണല്‍ ദീപ രഞ്ജിത്ത് ഉപഹാരം നല്‍കി.

ജില്ല സിക്രട്ടറി കെ.നബീസബീവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മാവില പത്മനാഭന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.സായുജ്, ലതിക എന്നിവര്‍ പ്രസംഗിച്ചു.

22 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വിസില്‍ നിന്നും വിരമിച്ച ടി.കെ.സജിതയക്ക് സ്‌നേഹാദരം നല്‍കി.

കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറി കെ.നബീസബിവി ഉപഹാരം നല്‍കി. എം.വി.രവീന്ദ്രന്‍, മാവില പത്മനാഭന്‍, ദീപ രഞ്ജിത്ത്, സി.കെ.സായൂജ്,  ലതിക എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.