വയോധികയുടെ പരാതിയില്‍ മകന്‍, മരുമകള്‍, കൊച്ചുമകന്‍ എന്നിവര്‍ക്കെതിരെ കേസ്.

കുടിയാന്‍മല: കോടതി ഉത്തരവ് ലംഘിച്ച് വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമം കാണിച്ച മകന്‍, മകന്റെ ഭാര്യ, കൊച്ചുമകന്‍ എന്നിവരുടെ പേരില്‍ കുടിയാന്‍മല പോലീസ് കേസെടുത്തു.

ചെമ്പേരി പുറഞ്ഞാണിലെ പരവരാകത്ത് വീട്ടില്‍ റോസമ്മയുടെ (81) പരാതിയിലാണ് മകന്‍ ബാബു പരവരാകത്ത്(57), ഭാര്യ റോസ്ലിഎന്ന ബീന(56), ഇവരുടെ മകന്‍ അരുണ്ഡ(33)എന്നിവരുടെ പേരില്‍ കേസെടുത്തത്.

മകനും മരുമകളും ഉപദ്രവിക്കുന്നതായി റോസമ്മ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ഇത് പ്രകാരം ഗാര്‍ഹികപീഡനം തടയല്‍ ഉത്തരവ് നിലനില്‍ക്കെ 2024 ഒക്ടോബര്‍ 14 ന് റോസമ്മ മകളുടെ വീട്ടില്‍ പോയ സമയത്ത് മൂന്ന് പ്രതികളും വീട്ടില്‍ അതിക്രമിച്ച് കടന്ന് പണിയായുധങ്ങള്‍ എടുത്തുകൊണ്ടുപോകുകയും കിണറിലെ മോട്ടോറിന്റെ വയറുകള്‍ മുറിച്ചുനീക്കുകയും മുറ്റത്തെ പച്ക്കറികള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.