തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ മദ്യവില്പ്പനക്കാരന് എക്സൈസ് പിടിയിലായി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്
മാര്‍ക്കറ്റ് റോഡിലെ ന്യൂബസാറില്‍ വെച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിയ ചപ്പാരപ്പടവ് തുയിപ്രയിലെ ചൊക്രന്റകത്ത് വീട്ടില്‍ സി.മുഹമ്മദ്(60)പിടിയിലായത്.
ഇയാളുടെ പേരില്‍ അബ്കാരി കേസടുത്തു.
പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്)പി.പി.മനോഹരന്, എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്)കെ.മുഹമ്മദ് ഹാരിസ്, സിവില്‍ എക്സൈസ് ഓഫീസര്‍ വിനീത് എന്നിവരും പങ്കെടുത്തു.
എക്സൈസിനെയും , പോലീസിനെയും വെല്ലുവിളിച്ച് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ മദ്യവില്പന നടത്തുന്ന പ്രതിയെ തളിപ്പറമ്പ് എക്സൈസ് മദ്യ വില്പന നടത്തിയ കേസിന് മുമ്പ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.
കൂടാതെ കഞ്ചാവ് കൈവശം വെച്ചതിനും കളവു നടത്തിയതിനും പോലീസില്‍ ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസില്‍ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്.
അര ലിറ്റര്‍ ബോട്ടിലിന് 500 രൂപയും ഒരു പെഗ്ഗിന് 100 രൂപയും എന്ന രീതിയിലാണ് വില്‍പ്പന നടത്തിയിരുന്നത്.
മലയാളികളും ഹിന്ദിക്കാരും ഇയാളുടെ ഇടപാടുകാരാണ്.
പുലര്‍ച്ചെ അഞ്ചുമണി മുതല്‍ 6 മണി വരെയുള്ള സമയത്തിനുള്ളില്‍ ഇയാള്‍ മദ്യവില്പന നടത്തി തിരിച്ചുപോകും.
ബാക്കി സമയങ്ങളില്‍ കഞ്ചാവ് വില്പനയുമുണ്ട്.
തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേസിന്റെ തുടര്‍നടപടികള്‍ ജില്ല സെഷന്‍സ് കോടതിയില്‍ നടക്കും.