യുവതിക്ക് വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തി-യുവാവിന്റെ പേരില്‍ കേസ്.

മഞ്ചേശ്വരം: വാട്‌സ്ആപ്പിലൂടെ നിരന്തരമായി ശല്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്നതായ പരാതിയില്‍ യുവാവിന്റെ പേരില്‍ കാസര്‍ഗോഡ് സൈബര്‍ പോലീസ് കേസെടുത്തു.

മഞ്ചേശ്വരം വോര്‍ക്കാടി പാവൂരിലെ നിയാസ്മന്‍സിലില്‍ കെ.കൈറുന്നീസയുടെ(31)പരാതിയിലാണ് കേസ്.

2026 മെയാ-29 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കുഞ്ചത്തൂരിലെ ഇബ്രാഹം ഖലീലാണ് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ശല്യം ചെയ്തതെന്നാണ് പരാതി.

സൈബര്‍സെല്‍ എസ്.ഐ എം.സവ്യസാചി അന്വേഷണം ആരംഭിച്ചു.