പഴയങ്ങാടി വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു

പഴയങ്ങാടി: വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.

പഴയങ്ങാടി റയെില്‍വെ സ്റ്റേഷന് സമീപത്തെ ശ്രീദേവി നിലയത്തില്‍ ജി.രാജീവന്റെ(57)വീട്ടിലാണ് കവര്‍ച്ച നടന്നത്.

അഞ്ച് പവനും ഒരു സ്വര്‍ണമാലയുമാണ് കവര്‍ന്നത്.

ജൂണ്‍-20 ന് രാത്രി എട്ടിനും ജൂലൈ-16 ന് വൈകുന്നേരം ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പരാതി.

വീടിന്റെ മുകള്‍നിലയിലുള്ള ഇരുമ്പ് അലമാര തുറന്നാണ് കവര്‍ച്ച നടത്തിയത്.

എട്ട് പവന്‍ ആഭരണങ്ങളാണ് മോഷണം പോയത്.