Skip to content
തളിപ്പറമ്പ്: യങ്ങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ തളിപ്പറമ്പ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ റാമിസ് റസിഡന്‍സിയില്‍ നടന്നു.
കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ തളിപ്പറമ്പ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് മൈക്കിള്‍ കെ.മൈക്കിള്‍ നിര്‍വ്വഹിച്ചു.
ഡെന്‍സി സിനു അദ്ധ്യക്ഷത വഹിച്ചു.
ഇന്റര്‍നാഷണല്‍ പ്രസീഡിയം മെമ്പര്‍ സി.വി.ഹരിദാസന്‍ മുഖ്യപ്രഭാഷണം നടത്തി.
റീജിയണല്‍ ചെയര്‍മാന്‍ രാജേഷ് ഗോപാല്‍ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി.
പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ പി.വി.അനില്‍കുമാര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി.
ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിജു ജോസഫ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
റീജിയന്‍ ചെയര്‍മാന്‍ ഇലക്ടായ സി.വി.വിനോദ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം റീജിയണല്‍ സെക്രട്ടറി പി.പി.സുരേഷ് നിര്‍വ്വഹിച്ചു.
മികച്ച പഠന-ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കിയവരെ കൃഷ്ണകുമാര്‍, അഡ്വ.എം.കെ. വേണുഗോപാല്‍, അനീഷ് തോണക്കര എന്നിവര്‍ മെമന്റൊ നല്‍കി അനുമോദിച്ചു.
21 തവണം രക്തദാനം നല്‍കിയ ക്ലബ് മെമ്പര്‍ സിനി ടീച്ചറെ ആദരിച്ചു.
സുനീഷ് തോമസ്, വി.പി.അശോകന്‍, ലെന്‍സ് ഫെഡ് ഏരിയ പ്രസിഡന്റ് പ്രജിത്ത്, മറ്റു ക്ലബ് പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സി.വി.വിനോദ് കുമാര്‍ സ്വാഗതവും ഷമില്‍ പ്രിയപ്പന്‍ നന്ദിയും പറഞ്ഞു.
സുജാത ഹരിദാസ്, രശ്മി നായര്‍, പി.മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.