പയ്യന്നൂര്‍: പയ്യന്നൂരിലെ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില് വില്പനക്കായി സൂക്ഷിച്ച 3140 രൂപവില വരുന്ന വിദേശ മദ്യം മോഷ്ടിച്ചു കൊണ്ടുപോയതായ പരാതിയില്‍ പയ്യന്നൂര്‍പോലീസ് കേസെടുത്തു.
ബെവ്കോഷോപ്പ് ഇന്‍ ചാര്‍ജ്ജ് കണ്ണൂര്‍ പള്ളിക്കുന്നിലെ പി.കെ. നവീന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് പന്ത്രണ്ടിന് വൈകുന്നേരം 4.20 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.
സ്റ്റോക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ നിരീ ക്ഷണ ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോഴാണ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.