കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ്അറസ്റ്റില്‍

 

കണ്ണൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 101 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.

കാട്ടാമ്പള്ളി സ്വദേശി എന്‍.പി.മുസമ്മില്‍(31)ആണ് പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് കണ്ണാടിപ്പറമ്പ്, പള്ളിപ്രം മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.വി.ഗണേഷ് ബാബു, പി.പി.സുഹൈല്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.സിയാദിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്, കമ്പില്‍ തുടങ്ങിയ പ്രദേശങ്ങല്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുസമ്മില്‍.

ഇയാള്‍ക്ക് എതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്. 

എക്സൈസ് സംഘത്തില്‍ അസി. ഇന്‍സ്പെക്ടര്‍മാര്‍(ഗ്രേഡ്)ആര്‍.പി.അബ്ദുള്‍ നാസര്‍, രാജേഷ് ശങ്കര്‍, സി.അജിത്ത്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)പി.പി.സുഹൈല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.വി.രതിക, പി.വി.ഗണേഷ് ബാബു, കെ.ടി.ഫസല്‍ എന്നിവരും ഉണ്ടായിരുന്നു.