തളിപ്പറമ്പ്: പുതുതായി നിര്‍മ്മിക്കുന്ന ഇരുനിലവീടിന്റെ ചുമരില്‍ സ്ഥാപിച്ച ചെമ്പുകമ്പികള്‍ മേഷ്ടിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പട്ടുവം അരിയില്‍ പഞ്ചായത്ത് കിണറിന് സമീപത്തെ ഷഹന മന്‍സിലില്‍ കെ.ഷംഷാദിന്റെ(38)പരാതിയിലാണ് കേസ്.
അരിയിലില്‍ ഷംഷാദ് നിര്‍മ്മിച്ചുവരുന്ന വീടിന്റെ ചുമരില്‍ ഇലക്ട്രിക്കല്‍ വയറിംഗിന്റെ ഭാഗമായി സ്ഥാപിച്ച 38,000 രൂപ വിലവരുന്ന ചെമ്പുകമ്പികളാണ് മോഷ്ടിക്കപ്പെട്ടത്.
ജൂലായ്-21 വൈകുന്നേരം 6 നും 22 ന് രാത്രി 12 നും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.