സര്‍ക്കാര്‍ അറിയിപ്പുകള്‍-(14-1-2022)

 

സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിക്കാര്‍ക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ആറ് ശതമാനം പലിശ നിരക്കില്‍ 60 തുല്യ മാസ ഗഡുക്കളായി തുക തിരിച്ചടക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972705036, 9446958777.

‘സമം’ ഏകദിന ചിത്രകലാ ക്യാമ്പ്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘സമം സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ജനുവരി 15 ശനിയാഴ്ച കണ്ണൂര്‍ പുസ്തകോത്സവ നഗരിയില്‍ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദസ്തയേവ്‌സ്‌കിയുടെ 200-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ‘ദസ്തയേവ്‌സ്‌കി കലയും ജീവിതവും’ എന്ന വിഷയത്തില്‍ 15 കലാകൃത്തുക്കള്‍ ചിത്രരചന നിര്‍വ്വഹിക്കും. സി.എന്‍ അരുണ്‍ കുമാര്‍, ടിവി ലീജ, കെ അനേഷ്, എം സമു, കെ ഇ സ്മിത, സി കെ സുഹൈമ, പി സിനു ബാബു, വി മല്ലിക, ദേവദാസ് പെരിയെ, അഭിനവ് പ്രസന്നന്‍, എന്‍വി രമ്യ, ടി അശ്വതി, ലിജിന എടക്കാട്, കെ വി ചോകില, മെഹറൂഫ് പിലാത്തറ എന്നീ കലാകൃത്തുക്കള്‍ പങ്കെടുക്കും.

 

ജില്ലാ മാനസികാരോഗ്യം പദ്ധതി: ഒഴിവുകള്‍

ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യം പദ്ധതിയിലേക്ക് ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍യോഗ്യത: ബികോം, പിജിഡിസിഎ. സ്റ്റാഫ് നഴ്‌സ്: യോഗ്യതബിഎസ്‌സി നഴ്‌സിങ്/ജനറല്‍ നഴ്‌സിങ്. രണ്ട് തസ്തികകളിലേക്കും മുന്‍പരിചയം അഭികാമ്യം. ജനുവരി 21-ന് വൈകീട്ട് മൂന്ന് മണിക്കകം നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പദ്ധതി, റൂം നമ്പര്‍ 115, ജില്ലാ ആശുപത്രി കണ്ണൂര്‍ എന്ന വിലാസത്തിലോ dmhpkannur@gmail.com എന്ന ഇ മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം.

റോഡുസുരക്ഷാമാസാചരണം: ഓണ്‍ലൈന്‍ മത്സരങ്ങള്‍

ദേശിയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെര്‍ച്വല്‍ ക്വിസ്, മുദ്രാവാക്യം ഉണ്ടാക്കല്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 13 മുതല്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് ക്യാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.natpac.kerala.gov.in സന്ദര്‍ശിക്കുക.

കാള ലേലം

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറിഫാമിലെ ഒരു വയസ്സിലധികം പ്രായമുള്ള കാളകളെ ജനുവരി 27-ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2747180

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് ചെറിയ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 15 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കാര റോഡില്‍ ഭജനമഠം വരെയും, ഗാന്ധി പാര്‍ക്ക് റോഡ്, മുത്തപ്പന്‍ മീപ്പുര റോഡ്, മെയിന്‍ റോഡില്‍ മിന ബസാര്‍ മുതല്‍ സെന്റ് മേരിസ് സ്‌കൂള്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 15 ശനി രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്നു ഗുരുമഠം, പിവിഎസ് അപ്പാര്‍ട്ട്‌മെന്റ്, എലീന അപാര്‍ട്ട്‌മെന്റ്, മിസ്റ്റി വില്ല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 15 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തണ്ടനാട്ടുപോയില്‍, കണ്ണങ്കൈ കോളനി, സോഫടെക്‌സ്, പൂവത്തിന്‍കാട്, വെളിച്ചംതോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 15 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന്‍; വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മല്‍സരങ്ങള്‍ നടത്തുന്നു. വിജയികള്‍ക്ക് സാക്ഷ്യപത്രവും അഭയം വെല്‍ഫെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന സമ്മാനങ്ങളും ലഭിക്കും. ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി/ബിരുദ വിദ്യാര്‍ഥികള്‍ക്ക് കവിതാരചന, വിഷയം: എന്റെ സ്വപ്ന ഗ്രാമം, ഹൈസ്‌കൂള്‍ വിഭാഗം പ്രബന്ധ രചനക്ക് ഹരിത വിദ്യാലയം എന്റെ സങ്കല്‍പത്തില്‍, ഹയര്‍ സെക്കണ്ടറി വിഭാഗംമാലിന്യ സംസ്‌കരണം, ംസ്‌കാരത്തിന്റെ പുതുമുഖം, ബിരുദ വിഭാഗം ബദല്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍. പൊതുജനങ്ങള്‍ക്കുള്ള മുദ്രാവാക്യ രചനാ മല്‍സരത്തിന് പ്രകൃതിയെ പിണക്കാതെ മനുഷ്യനാവുക എന്നതാണ് വിഷയം.
വിദ്യാര്‍ഥികള്‍ രചനക്കൊപ്പം പഠിക്കുന്ന വിദ്യാലയത്തിന്റെ അധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം കൂടി ഹാജരാക്കണം. രചനകള്‍ ജനവരി 22ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍, ഹരിത കേരളം മിഷന്‍, ജില്ലാ ആസൂത്രണ സമിതി സെക്രട്ടരിയറ്റ് മന്ദിരം, സിവില്‍ സ്‌റ്റേഷന്‍ പി ഒ, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

ഐ ടി വകപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഒഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ ഡിടിപി, ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംങ്ങ്, എംഎസ് ഓഫീസ്, ടാലി എന്നീ കോഴ്‌സുകള്‍ക്ക് എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠനകേന്ദ്രം ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശം മേലെ ചൊവ്വ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.

യോഗ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠനം. ആറുമാസത്തെ പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷാ ഫോറവും വിശദാംശങ്ങളും താവക്കരയിലുള്ള അംഗീകൃത പഠനകേന്ദ്രമായ പ്യൂപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. വിലാസം: സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, പ്യൂപ്പിള്‍സ് ലോ ഫൗണ്ടേഷന്‍, സെന്‍ട്രല്‍ പോയിന്റ്‌സ് ബില്‍ഡിങ്, താവക്കര, കണ്ണൂര്‍ 2. വെബ്‌സൈറ്റ്: wwws.rc.kerala.gov.in/ wwws.rccc.in. ഫോണ്‍: 0497 2765655, 7994846530, 9895214345.

ഭരണാനുമതി ലഭിച്ചു

കൂത്തുപറമ്പ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 7.5 ലക്ഷം രൂപ വിനിയോഗിച്ച് കോട്ടയം ഗ്രാമപഞ്ചായത്തിലെ തൃക്കൈക്കുന്ന് ക്ഷേത്ര പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.