ഇന്നലെ കുപ്പം ചാലത്തൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച സുനിലിന്റെ ശവസംസ്‌ക്കാരം ഇന്ന് നടക്കും

തളിപ്പറമ്പ്: ഇന്നലെ കുപ്പം ചാലത്തൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സുനിലിന്റെ ശവസംസ്‌ക്കാരം ഇന്ന് നടക്കും. 

കുപ്പത്ത് താമസിക്കുന്ന ചുഴലിയിലെ കുഞ്ഞിക്കൊഴുമ്മില്‍ വീട്ടില്‍ സുനിലിന്റെ(47)മൃതദേഹം

ഇന്ന് ആഗസ്റ്റ്-09 ന് ഉച്ചക്ക് ഒരു മണി മുതല്‍ 1.30 വരെ ചുഴലി വൈ.ബി.സിയിലും തുടര്‍ന്ന് സഹോദരന്‍ കെ.കെ.സുരേഷിന്റെ വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരം3 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തില്‍ നക്കും.

ഇന്നലെ വൈകുന്നേരം 5.30 ന് വീടിന്റെ താഴെ നിലയിലെ ബെഡ്‌റൂമിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍തന്നെ കണ്ണൂര്‍ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ചുഴലി ചിറക്കരവയലില്‍ പരേതനായ നാണാട്ട് കൃഷ്ണന്റെയും കുഞ്ഞിക്കൊഴുമ്മില്‍ സരസ്വതിയുടെയും മകനാണ്.

ഭാര്യ:ദിവ്യ.

മക്കള്‍:നിവേദ്യ, കാശിനാഥ് (ഇരുവരും വിദ്യാത്ഥികള്‍).

സഹോദരങ്ങള്‍ സുരേഷ്. (വാട്ടര്‍ അതോറിറ്റി എംപ്പോയിസ് യുനിയന്‍ സി.ഐ,ടി.യു ജില്ലാ പ്രസിഡന്റ്), സുനിത.