തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസ് ഉദ്ഘാടനം നാളെ ആഗസ്റ്റ്-പത്തിന്

 

തളിപ്പറമ്പ്: തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നാളെ ആഗസ്റ്റ് പത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.

ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.കെ സുബൈര്‍ സംബന്ധിക്കും.

വ്യാപാരി സമൂഹത്തിനും പൊതു ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനകരമായ സംരംഭം എന്ന നിലയിലാണ് കോണ്‍ഫറന്‍സ് ഹാള്‍ ഒരുക്കിയത്.

ബിസിനസ് മീറ്റിംങ്ങുകള്‍, ഉല്‍പ്പന്ന അവതരണങ്ങള്‍, നിക്ഷേപക ചര്‍ച്ചകള്‍, ബിസിനസ് നെറ്റ്വര്‍ക്കിംഗ് പരിപാടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കും പൊതുചര്‍ച്ചകള്‍ക്കും ഹാള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ഉത്തരമലബാറിന്റെ ടൂറിസം, തീര്‍ത്ഥാടനം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യരംഗം, സേവന മേഖല എന്നിവയെ ഏകോപി പ്പിച്ച് തളിപ്പറമ്പ ട്രാവല്‍ ലോഞ്ച് പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാജരാജേശ്വര ക്ഷേത്രം, പാലക്കയംതട്ട്, പൈതല്‍മല, കരിമ്പം ഫാം ടൂറിസം, കുപ്പം കായല്‍ ടൂറിസം, ദേശീയപാത വികസനം, നാടുകാണി കിന്‍ഫ്ര, പറശിനിയിലെയും അമ്മാനപ്പാറയിലെയും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, നിഫ്റ്റ്, കണ്ണൂര്‍ എഞ്ചിനീയ റിംഗ് കോളേജ്, പരിയാരം മെഡിക്കല്‍ കോളേ ജ്, സര്‍സയ്യിദ് കോളേജ്, സീക്കോ അക്കാദമി, പറശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ്, നിര്‍ദിഷ്ട നാടുകാണി ഓപ്പണ്‍ സൂ തുടങ്ങിയ മേഖലകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പദ്ധതികല്‍ നടപ്പാക്കാന്‍ ഉദേശിക്കുന്നത്.

 

ഏഴ് പേര്‍ക്ക് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

ബിസിനസ് രംഗത്തെ മികവിന് ഏഴുപേരെ തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആദരിക്കും.

വ്യാപാര-വ്യവസായ രംഗത്ത് അസാധാരണമായ സംഭാവനകളും മാതൃകാപരമായ നേതൃത്വവും കാഴ്ചവെച്ചതിന് ബിസിനസ് ഐക്കണ്‍ അവാര്‍ഡ് എ.ബി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍ കെ.മുഹമ്മദ് മദനി, സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ.ജോസഫ് ബെനവന്‍, ആരോഗ്യരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് മെഡിക്കല്‍ എക്സലന്‍സ് അവാര്‍ഡ് ഡോ.പി.രവീന്ദ്രന്‍, സ്വന്തം പ്രൊഫഷണല്‍ മേഖലയിലെ അസാധാരണ മികവിനും നൈതിക നേതൃ ത്വത്തിനും പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് സി.ഡി.എ അക്കാദമി ഫൗണ്ടര്‍ ആന്റ് ഡയറക്ടര്‍ കെ.വി.ഹുദൈഫ്, നവീന ആശയങ്ങള്‍ക്കും മികച്ച മാനേജ്‌മെന്റ്‌റിനും മെട്രന്റ്‌സ് ഫൗണ്ടര്‍ ഷാജു, യുവസംരംഭകനുള്ള എമര്‍ജിങ്ങ് എന്റര്‍പ്രണര്‍ അവാര്‍ഡ് കെ.എല്‍ പ്ലൈവുഡ്സ് ചെയര്‍മാന്‍ കെ.എല്‍ ഉവൈസ്, മികവുറ്റ ബിസിനസ് പ്രകടനത്തിനും ഗുണനിലവാരമുള്ള സേവനത്തിനും ബാംബു ഫ്രഷ് റസ്റ്റോറന്റ് ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍ സാബു ജോണ്‍ എന്നിവരെയാണ് ആദരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് സി. അബ്ദുല്‍ഖാദര്‍, ജനറല്‍ സെക്രട്ടറി മിന്‍ഹാജ് ജെ.ആര്‍, ട്രഷറര്‍ രാഹുല്‍ മൊട്ടമ്മല്‍, വര്‍ക്കിങ്ങ് സെക്രട്ടറി സഹീര്‍ പാലക്കോടന്‍, വൈസ് പ്രസിഡന്റുമാരായ കെ.അഷ്‌റഫ്, മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫിറോസ് ഹാജി, ഡയറക്ടര്‍മാരായ എസ്.പി.അബ്ദുള്ള, ടി.മുഹമ്മദ് സംബന്ധിച്ചു.