വൈദ്യുതി ലൈനില്‍ കുടുങ്ങിയ പ്രാവിനെ അഗ്‌നിരക്ഷാസേന രക്ഷിച്ചു.

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡിന് കുറുകെയുള്ള വൈദ്യുതി ലൈനില്‍ ഇന്നലെ മുതല്‍ കുടുങ്ങിക്കിടന്ന പ്രാവിനെ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

കാലില്‍ കെട്ടിയിരുന്ന ചരട് വൈദ്യുതി ലൈനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പറന്നുപോകാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. വിപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.പി.രാഹുല്‍ സ്റ്റെപ്പ് ലാഡറിന്റെ സഹായത്തോടെ മുകളിലെത്തി

ചരട് മുറിച്ചാണ് പ്രാവിനെ രക്ഷപ്പെടുത്തിയത്.

സേനാംഗങ്ങളായ അഭിലാഷ്, അര്‍ജുന്‍, പത്മനാഭന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സഹായിച്ചു.