Skip to content
തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.
തളിപ്പറമ്പ് മന്ന ഫാറൂഖ് നഗറിലെ ടി.പി ഹൗസില്‍ പി.പി.ഹാഷിമിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
വളപട്ടണം സ്വദേശിയാണ്. 2025 ല്‍ നടന്ന സംഭവത്തെ തുടര്‍ന്ന് ഹാഷിം വിദേശത്തേക്ക് കടക്കുകയായിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയ വിവരമറിഞ്ഞ് പോലീസെത്തി പിടി കൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.