Skip to content
തളിപ്പറമ്പ്: അശ്രദ്ധമായി കാറോടിച്ച ഡ്രൈവര്‍ ഇടിച്ചുവീഴ്ത്തിയ കാല്‍നടയാത്രക്കാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു.
തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മാധവിനിവാസില്‍ എം.വി.അനീഷിഷാണ്(43)മരിച്ചത്.
പത്മനാഭന്‍-ജാനകി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍:: ലതീഷ്(സിവില്‍ പോലീസ് ഓഫീസര്‍), രേഷ്മ.
ശവസംസ്‌ക്കാരം പിന്നീട്.
ജൂലൈ 17 ന് രാത്രി 7.40 നായിരുന്നു സംഭവം.
തൃച്ചംബരം ക്ഷേത്രം റോഡിലുള്ള ഒയാസിസ് ഗ്രാന്റ് ഓഡിറ്റോറിയത്തിന് മുന്നിലെ റോഡിലൂടെ വീട്ടിലേക്ക് നടന്നുപോയ അനീഷിനെ കെ.എല്‍-59 യു-3131 നമ്പര്‍ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഡ്രൈവര്‍ തളിപ്പറന്വ് കുറ്റിക്കോലിലെ ഷിബു കല്ലാട്ടിന്റെ പേരിലാണ് കേസ്.
തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.