ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണം: നൗഷാദ് മംഗലശ്ശേരി
തളിപ്പറമ്പ്: ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി.

മതേതരത്വം ആണ് ഇന്ത്യ ഭീകരതയാണ് ആര്‍എസ്എസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്
എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ തിരുവട്ടൂര്‍ നയിക്കുന്ന വാഹനപ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച ജാഥ മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പര്യടനം നടത്തും.
പരിപാടിയില്‍ മണ്ഡലം സെക്രട്ടറി മുഹമ്മദലി കുപ്പം, മുന്‍സിപ്പല്‍ പ്രസിഡന്റ് ഇര്‍ഷാദ്, മുനിസിപ്പല്‍ സെക്രട്ടറി ഷെഫീഖ് കുപ്പം, തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് ഫൈസല്‍, സെക്രട്ടറി വാഹിദ്, ജാഫര്‍, അന്‍സാര്‍, അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.
