ബേബി വാഴുമോ–വീഴുമോ–നടുവിലില്‍ നാളെ നിര്‍ണായക ദിനം-

നടുവില്‍: വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ
ഊര്‍ജം ചോര്‍ത്തിക്കൊണ്ട് എഗ്രൂപ്പ് നേതാവ് ബിജു ഓരത്തേല്‍ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനം ഐ വിഭാഗത്തിനും പ്രസിഡന്റ് ്‌സഥാനാര്‍ത്ഥി ബേബി ഓടംപള്ളിക്കും ഒരുപോലെ തിരിച്ചടിയായി.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 12-7 വോട്ടിംഗ് നില തന്നെ നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന കണക്കുകൂട്ടലുകളില്‍ നൂറുശതമാനവും ഉറപ്പ് ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.

തങ്ങളോടൊപ്പമുള്ള മൂന്ന് പഞ്ചായത്തംഗങ്ങള്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജു ഓരത്തേല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

 പക്ഷെ, പഞ്ചായത്തംഗങ്ങലെല്ലാം ഒറ്റക്കെട്ടാണെന്നും ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലാതെ താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നുമുള്ള ഉറച്ച അത്മവിശ്വാസത്തിലാണ് ബേബി ഓടംപള്ളില്‍.