ഗ്രീഷ്മക്ക് വേണം നമ്മുടെ ഒരുകൈ സഹായം-

പരിയാരം: ചെറുതാഴം കാടിത്തായലിലെ ദേശാഭിമാനി എജന്റ് മൂലക്കാരന്‍ കൃഷണന്റെയും കൊയക്കീല്‍ ഗീതയുടെ മകളും 6 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമായ 28 കാരി ഗ്രീഷ്മ ചികിത്സ സഹായം തേടുന്നു.

കാനായി സ്വദേശി സുമേഷ് ആണ് ഭര്‍ത്താവ്. ഗ്രീഷ്മയുടെ ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമാണ്.

ആഴ്ചയില്‍ 3 ദിവസം ഡയാലിസിസിന് വിധേയമായിക്കൊണ്ടാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

ഈ സാഹചര്യത്തില്‍ വൃക്ക മാറ്റിവെക്കലാണ് ഏക പോംവഴി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്.

വൃക്കദാനം ചെയ്യുന്നതിന് ഗ്രീഷ്മയുടെ അമ്മ ഗീത തയ്യാറായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടതുണ്ട്.

ആയതിനു വേണ്ടി വരുന്ന ഭാരിച്ച സാമ്പത്തിക ചെലവ് ഗ്രീഷ്മയുടെ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.

ഈ സാഹചര്യത്തില്‍ കല്യാശേരി എം.എല്‍.എ എം.വിജിന്‍ മുഖ്യരക്ഷാധികാരിയായും സിവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചെയര്‍മാനാനും, എം.വി സുമേഷ് കണ്‍വീനറും,

ഇ.പി.അനില്‍ ട്രഷററായും നാട്ടുകാരുടെ നേതൃത്യത്തില്‍ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്.

ആയതിലേക്ക് സുമനലുകളുടെ സഹായം തേടുന്നു. സഹായം അയക്കേണ്ട അക്കൗണ്ടുകളുടെ വിവരം താഴെ പറയുന്നു .

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പിലാത്തറ ബ്രാഞ്ച് Alc Number 0612053000009640 IFSC Code: SIBL0000612. ചെറുതാഴം സര്‍വ്വീസ് സഹകര ണ ബേങ്ക് കൊവ്വപ്പുറം ബ്രാഞ്ച് Alc Number : CHS 0701110006504 IFSC Code: ICIC 0000103. Google Pay, Phone Pay: 7356907580 M V Sumesh.