ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു.

ആലക്കാട്: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏര്യം

വാര്‍ഡില്‍ ഉള്‍പ്പെട്ട ഏര്യംസ്‌കൂള്‍-കുപ്പേരി-കണ്ണങ്കൈ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വെക്കത്താനം അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ മുഖ്യാതിയായിരുന്നു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീജ കൈപ്രത്ത്, കെ.കെ ആലിഹാജി, പി.പി.ബാലകൃഷ്ണന്‍, എം.ജെ.വിനോബേബി എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഡ് മെമ്പര്‍ ജംശീര്‍ ആലക്കാട് സ്വാഗതവും അസിസ്റ്റന്റ് എഞ്ചീനീയര്‍ എം.വി.രാഹുല്‍ നന്ദിയും പറഞ്ഞു.