നേര്‍ദിശ- മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു-

പരിയാരം: ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ദിവാകരന്‍ പരിയാരം രചിച്ച നേര്‍ദിശ എന്ന മാധ്യമപഠനഗ്രന്ഥം പ്രകാശനം ചെയ്തു.

പരിയാരം സെന്ററില്‍ കെ കെ എന്‍ പി എം സ്മാരക വായനശാലയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

സി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പി.വേലായുധന്‍ മാസ്റ്റര്‍ ഓര്‍മപ്പുസ്തകം കെ.മാധവന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.

എഴുത്തുകാരന്‍ ജിനേഷ്‌കുമാര്‍ എരമം പുസ്തക പരിചയം നിര്‍വഹിച്ചു.

ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.ടി ശശി മുഖ്യപ്രഭാഷണം നടത്തി.