ലിംഗമാറ്റം യൂട്യൂബ് വഴി–യുവാവിന് ദാരുണാന്ത്യം-
നെല്ലൂര്‍: യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ, യുവാവ് രക്തംവാര്‍ന്ന് മരിച്ചു.
ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് മുറിയില്‍ യുവാവിന് ലിംഗമാറ്റ ശസത്രക്രിയ നടത്തിയത്.
ഫിബ്രവരി 24 ന് വ്യാഴാഴ്ച്ചയാണ് ആന്ധ്രയിലെ പ്രകാശം സ്വദേശി ശ്രീനാഥിനെ(28) നെല്ലൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്.
യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂരിലെ സ്വകാര്യ ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികളായ മസ്താന്, ജീവ എന്നിവരെ പോലീസ് അറസറ്റ് ചെയ്തു.
ലോഡ്ജ് ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടയിലാണ് മരിച്ചതെന്ന് വ്യക്തമായത്.
ദിവസവേതനത്തിന് ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന ശ്രീനാഥ് 2019 ലാണ് ബന്ധുവിന്റെ മകളെ വിവാഹം ചെയ്തത്.
എന്നാല്‍ രണ്ടുവര്‍ഷത്തിനകം ഇവര്‍ വിവാഹമോചിതരായി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയാണ് ഫാര്‍മസി വിദ്യാര്‍ത്ഥികളെ പരിചയപ്പെടുന്നത്.
മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന ശ്രീനാഥിനെ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് പറഞ്ഞ് ഇവര്‍ പിന്തിരിപ്പിക്കുകയായിരുന്നു.
അമിത മരുന്ന് ഉപയോഗവും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ മുറി വൃത്തിഹീനമായിരുന്നു.
യൂട്യൂബ് വീഡിയോ മാത്രം ആശ്രയിച്ചാണ് വിദ്യാര്‍ത്ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നും പോലീസ് പറഞ്ഞു.