രഞ്ജിത ദീപേഷിന് സുരേഷ്‌ഗോപിയുടെ സഹായത്തോടെ വീട്-

പരിയാരം: രഞ്ജിത ദീപേഷിന് ബി.ജെ.പിയുടെ വക വീടൊരുങ്ങുന്നു.

ചെറുതാഴം പഞ്ചായത്തിലെ പത്താം വാര്‍ഡ് അതിയടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച രഞ്ജിത ദിപേഷിനാണ് ബി.ജെ.പി വീടൊരുക്കുന്നത്.

സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം നടന്‍ സുരേഷ് ഗോപി എം.പി യുടെ സാമ്പത്തിക സഹായത്തോടെയാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ സി.പി.എം. ഭീഷണിയെ തുടര്‍ന്ന് രഞ്ജിത ദിപേഷിന് കുടുംബ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരികയായിരുന്നുവെന്ന് ബി.ജെ.പി.നേതാക്കള്‍ ആരോപിച്ചു.

അതിയടം വീരഞ്ചിറയില്‍ പണിയുന്ന വീടിന്റെ നിര്‍മ്മാണ പുരോഗതി കെ.രഞ്ജിത്ത് സന്ദര്‍ശിച്ച് വിലയിരുത്തി.

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രഭാകരന്‍ കടന്നപ്പള്ളി, വി.വി.മനോജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.