ഹരിത രമേശന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മാതൃക-പരിയാരം പ്രസ് ക്ലബ്ബ്

പരിയാരം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായ ഹരിത രമേശനെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

പ്രസ്‌ക്ലബ്ബിന്റെ വിഷു-ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പ്രസ്‌ക്ലബ്ബ് ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

കെ.ജെ.യു ജില്ലാ പ്രസിഡന്റ് കെ.പി.രാജീവന്‍ ഹരിത രമേശനെ പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി, വൈസ്പ്രസിഡന്റുമാരായ  പപ്പന്‍ കുഞ്ഞിമംഗലം,

എം.വി.വേണുഗോപാലന്‍, ജോ.സെക്രട്ടറിമാരായ ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, പ്രണവ് പെരുവാമ്പ, പി.വി.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ വെച്ച് പ്രസ്‌ക്ലബ്ബിന്റെ വിഷു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സെക്രട്ടറി ജയരാജ് മാതമംഗലം സ്വാഗതവും ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.