അഞ്ചടി ഉയരം–39 ശിഖരങ്ങള്‍–പൂര്‍ണവളര്‍ച്ച-

പിലാത്തറ: കെട്ടിടത്തിന് പിറകില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍.

പിലാത്തറ ടൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് പിറകിലാണ് കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍ എക്‌സൈസ് കണ്ടെത്തിയത്.

രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ്

അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഞ്ചാവുചെടി കണ്ടെത്തി നശിപ്പിച്ചശേഷം കേസെടുത്തത്.

ദേശീയപാതയുടെ വലതുവശത്തുള്ള കെട്ടിടത്തിന്റെ പിറകുവശത്താണ് അഞ്ചടി ഉയരമുള്ളതും 39 ശിഖരമുള്ളതുമായ പൂര്‍ണവളര്‍ച്ചയെത്തിയ കഞ്ചാവുചെടി കണ്ടെത്തിയത്.

അന്വേഷണസംഘം എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു.

കഞ്ചാവുചെടി വളര്‍ത്തിയവരെ പറ്റി പ്രാഥമിക സൂചന ലഭിച്ചിട്ടുള്ളതായി എക്‌സൈസ് സംഘം അറിയിച്ചു.

പ്രിവന്റീവ് ഓഫീസര്‍മാരായ വി.പി.ഉണ്ണികൃഷ്ണന്‍, ഷജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എച്ച്.റിഷാദ്,

ശ്യംരാജ്, ഗണേഷ് ബാബു, രമിത്, വി.സതീഷ്, ഡ്രൈവര്‍ പ്രകാശന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.