കവര്‍ച്ച-കഞ്ചാവ് കേസിലെ പ്രതി റിമാന്‍ഡില്‍
തളിപ്പറമ്പ്: നിരവധി കഞ്ചാവ്-കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍.

മുയ്യത്തെ കാനത്തില്‍ കളത്തില്‍ വീട്ടില്‍ കെ.കെ.അഷറഫിനെയാണ് തളിപ്പറമ്പ് എക്സൈസ് പിടിക്കൂടിയത്.
തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തളിപ്പറമ്പ്, കണ്ണൂര്‍ ഗവ.ആശുപത്രികളില്‍ നിന്ന് പണം മോഷ്ടിച്ച കേസിലും .
ഏഴാംമൈലിലെ മരിച്ചവീട്ടില്‍ നിന്ന് പണം മോഷ്ടിച്ച കേസിലും പ്രതിയാണ്.
