കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

തളിപ്പറമ്പ്: കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിക്കൊടുത്തുകൊണ്ട്, ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പോലും നരേന്ദ്രമോദി സര്‍ക്കാര്‍ വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എല്‍.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത രീതിയിലുള്ള വില വര്‍ദ്ധനയാണ് കേന്ദ്രനയം മൂലം സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലാഭകരമായി പ്രവര്‍ത്തിച്ചുവന്ന നവരത്‌നാ കമ്പനികളെല്ലാം വിറ്റുതുലച്ച സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികശേഷിയെ തകര്‍ത്തുകൊണ്ടിരിക്കയാണെന്നും ജയരാജന്‍ പറഞ്ഞു.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. വേലിക്കാത്ത് രാഘവന്‍, വി.വി.കണ്ണന്‍, തോമസ് ചൂരനോലി, കെ.സഹജന്‍, സക്കരിയ്യ കമ്പില്‍, കെ.വല്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.