മുരിക്കാല്‍ കൃഷ്ണന് നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്-കെ.വി.ഗോവിന്ദന്.


മാതമംഗലം: മുരിക്കാല്‍ കൃഷ്ണന് നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഗോവിന്ദന്.
മാതമംഗലം റബ്ബര്‍ ഉല്പാദകസംഘം സ്ഥാപകനും പ്രമുഖ കര്‍ഷകനുമായ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാതമംഗലം വ്യാപാരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതമംഗലം ആര്.പി.എസ്.പ്രസിഡന്റ് സി.വി.മധുസൂതനന് അധ്യക്ഷത വഹിച്ചു.
ആര്.പി.എസ്. കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി കെ.വി.രാമകൃഷ്ണന്, റബ്ബര്‍ ബോര്‍ഡ് എ.ഡി.ഒ മാരായ അജിത് പ്രസാദ്, സജി മാത്യു, പെരുമ്പടവ് ആര്.പി.എസ് പ്രസിഡന്റ് ജോസഫ് കണിയാംപറമ്പില്‍, കെ.കുമാരന് മാസ്റ്റര്‍,
കെ.മഹമ്മൂദ്ഹാജി, ഹാരിസ് പെരിങ്ങോം, എം.ജയരാജ്, സുനില്‍പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
മാതമംഗലം ആര്.പി.എസ് കമ്മറ്റി അംഗം എം.എന്‍.രാജു സ്വാഗതവും വി.കെ.ഗോവിന്ദന്‍കുട്ടി നന്ദിയും പറഞ്ഞു.
റബ്ബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള റബ്ബര്‍ ബോര്‍ഡിന്റെ നീക്കങ്ങള്‍ക്കെതിരെ നടത്തിയ സമരരംഗത്ത് കൃഷ്ണന് നായര്‍ നടത്തിയ ഇടപെടലുകളും മറ്റും യോഗത്തില്‍ അനുസ്മരിക്കപ്പെട്ടു.
