വാഹനാപകടത്തില്‍ മരിച്ച പ്രഭാകരന്റെ ശവസംസ്‌ക്കാരം നാളെ.

പരിയാരം: കാറിനിടിച്ച് റോഡില്‍ തെറിച്ചുവീണ സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ടോറസ് ലോറിക്കടിയില്‍ പെട്ട് മരിച്ചു.

മാതമംഗലം ടൗണില്‍ വാച്ച്‌റിപ്പേര്‍ ഷോപ്പ് നടത്തുന്ന ഓലയമ്പാടിയിലെ സി.പി.പ്രഭാകരന്‍(45)ആണ് മരിച്ചത്.

ഇന്ന് രാവിലെ  9 ന് കുറ്റൂര്‍ കൂവപ്പയിലാണ് അപകടം നടന്നത്.

വീട്ടില്‍ നിന്ന് മാതമംഗലത്തേക്ക് വരികയായിരുന്നു പ്രഭാകരന്‍.

പരേതനായ കെ.പി.കൃഷ്ണന്‍ നമ്പ്യാര്‍-സി.പി.നാരായണിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: അഖില.

മക്കള്‍: സൂര്യദേവ്, ദേവ് കൃഷ്ണ(ഇരുവരും വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍: ശാരദ, മുരളി, മോഹനന്‍, സുജാത, പരേതനായ വിജയന്‍.

ശവസംസ്‌ക്കാരം നാളെ (വെള്ളി) വൈകുന്നേരം മൂന്നിന് ചട്യോള്‍ പൊതുശ്മശാനത്തില്‍ നടക്കും.