ബൊമ്മക്കൊലു ഉല്‍സവത്തിന് തിരക്കേറി-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ഭാര്യയും ദര്‍ശനത്തിനെത്തി.

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്‍ന്റെ ഭാഗമായി പെരുഞ്ചെല്ലൂരില്‍ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ ബൊമ്മക്കൊലു ദര്‍ശിക്കാന്‍ വന്‍ ജനപ്രവാഹം.

നിരവധി തീമുകളിലായി ഒരുക്കിയ ബൊമ്മക്കൊലു ഈ മാസം 12 വരെ വൈകീട്ട് 6 മുതല്‍ 8 വരെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ട്.

രാമായണം, മഹാഭാരതം എന്നിവയിലെ പ്രധാന കഥാസന്ദര്‍ഭങ്ങള്‍, പുരാണം, വേദങ്ങള്‍, ഉപനിഷത്തുകള്‍, യാഗങ്ങള്‍, കൃഷ്ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം തുടങ്ങിയവയെല്ലാം ശില്‍പ്പരൂപത്തില്‍ കാണികള്‍ക്ക് മുന്നിലെത്തുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായി യേശുകൃസ്തുവിന്റെ ജനനവും, മക്കയും നാനാമത ചിഹ്നങ്ങളും ഇവിടെ ബൊമ്മക്കൊലുവായി അണിനിരത്തിയിട്ടുണ്ട്.

തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന ബൊമ്മക്കൊലു ഉത്സവം കാണാന്‍ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ഭാര്യ പി.കെ.ശ്യാമളടീച്ചറും നീലകണ്ഠ അയ്യര്‍ സ്മാരകത്തിലെത്തി.

വിജയ് നീലകണ്ഠന്‍ ഇരുവരേയും സ്വീകരിച്ചു.