ബക്കളത്ത് വയോധികന്‍ ബസിടിച്ച് മരിച്ചു
തളിപ്പറമ്പ്: പാല് വാങ്ങാന്‍ പോകവെ ബസിടിച്ച് വയോധികന്‍ മരിച്ചു.
ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ഏഴിന് പാല് വാങ്ങാന്‍ പോയപ്പോള്‍ ബക്കളം ടൗണില്‍ വെച്ച് ആര്യ എന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.
ഇടിച്ച ബസ് നിര്‍ത്താതെപോയി.
കല്യാശ്ശേരി വിവേഴ്‌സിലെ മുന്‍ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമായിരുന്നു.
ഭാര്യ; സുമതി.
മക്കള്‍: സജു ( ഗ്രാമീണ്‍ ഇക്കോ ഷോപ്പ് ബക്കളം), സൂരജ്, പരേതയായ സുജ.
മരുമകള്‍: ഷീമ (പാളിയത്ത് വളപ്പ്).
സഹോദരങ്ങള്‍: ശ്രീധരന്‍(വ്യാപാരി, മാര്യംഗലം ), ബാലന്‍ (കൊല്‍ക്കത്ത), വത്സലന്‍ (വ്യാപാരി, ബക്കളം ) ചന്ദ്രന്‍ ( റിട്ട. കെല്‍ട്രോണ്‍, വ്യാപാരി ബക്കളം, മെമ്പര്‍ സി.പി.എം ബക്കളം ബ്രാഞ്ച് ), തങ്കം വേളാപുരം.
സംസ്‌കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 3.30 ന് മടയിച്ചാല്‍ ശ്മശാനത്തില്‍