ചെറുകുന്നില്‍ വാഹനാപകടം ഡ്രൈവര്‍ മരിച്ചു.

കണ്ണൂര്‍:പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് പുന്നച്ചേരിയില്‍ വാഹനങ്ങള്‍ കുട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

എറണാകുളം കാലടി സ്വദേശി പാറെലിവീട്ടില്‍ അന്‍സാര്‍ (34) ആണ് മരിച്ചത്.

ഇന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

അന്‍സാര്‍ ഓടിച്ച കൊറിയര്‍ സര്‍വീസ് മിനി പിക്കപ്പും കല്ല് കയറ്റി പോകുകയായിരുന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍.