ബൈക്കും സ്‌കൂട്ടറും കൂട്ടിയിച്ച് 3 പേര്‍ക്ക് പരിക്ക്- ഒരാള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിയാരം: ദേശീയപാതയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.
സ്‌കൂട്ടി യാത്രക്കാരായ കൊട്ടില കാപ്പുങ്ങലിലെ അര്‍ജുന്‍(24), ആഷിക്ക് പ്രകാശ്(24), ഇരിട്ടി കീഴൂരിലെ അതുല്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതുലിന്റെ കൂടെയുണ്ടായിരുന്ന ഷാനിഫ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇതില്‍ സ്‌കൂട്ടര്‍ യാത്രികനായ അര്‍ജുന്റെ നില ഗുരുതരമാണ്.
കാസര്‍ഗോഡേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികര്‍ പരിയാരം സന്‍സാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്ക് വന്ന സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.