ലഹരി ലഹരി-ലോലിപോപ്പ് ലഹരി-ലഹരി ലഹരി ലഹരി
തളിപ്പറമ്പ്: ലഹരി മിഠായികള്‍ വ്യാപകമാകുന്നതായി പരാതി.
ജില്ലയിലെ പല ഭാഗങ്ങളിലും ഈ മിഠായികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു.
ലോലിപോപ്പ് മാതൃകയിലുള്ള 5 രൂപക്ക് വില്‍ക്കപ്പെടുന്ന ഈ മിഠായിക്ക് രൂക്ഷമായ ഗന്ധമാണ്.
ബബിള്‍ഗമ്മിന് പുറത്ത് മധുമമുള്ള കട്ടിയുള്ള ആവരണത്തോടെയുള്ള മിഠായി കഴിച്ചാല്‍ നല്ല ലഹരി തന്നെയാണ് അനുഭവപ്പെടുന്നത്.
സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ സ്ഥിരമായി വാങ്ങുന്ന കുട്ടികള്‍ക്ക് മാത്രമേ ഇത് കടക്കാര്‍ നല്‍കുന്നുള്ളൂ.
വിവിധ ഫ്‌ളേവറുകളില്‍ ലഭിക്കുന്ന മിഠായികളില്‍ ചെറി ഫ്‌ളേവറിനാണ് കൂടുതല്‍ ലഹരി അനുഭവപ്പെടുന്നത്.
സ്ഥിരമായി കുട്ടികള്‍ ഈ മിഠായി വാങ്ങിക്കഴിക്കുന്നത് നിരീക്ഷിച്ച ഒരു രക്ഷിതാവ് ഇത് ഉപയോഗിച്ചപ്പോഴാണ് ലഹരി ഉള്ളതായി വ്യക്തമായത്.
മലയോരമേഖലകളിലാണ് ഈ മിഠായി വ്യാപകമായി വില്‍ക്കപ്പെടുന്നത്.
പ്രമുഖ കമ്പനിയുടെ പേരിലുള്ള മിഠായി അടിയന്തിരമായി പരിശോധന നടത്തണമെന്ന് ഇവര്‍ എക്‌സൈസിനോട് ആവ