പെണ്‍കുട്ടിയെ കാറില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമം: പോലീസ് അടിയന്തര നടപടി സ്വീകരിക്കണം
പിലാത്തറ:വിളയാങ്കോട് കുളപ്പുറത്ത് കച്ചവടപീടികയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വന്ന ഒരു സംഘം
തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യു.ഡി.എഫ്. നേതാക്കളായ കെ.പി.സി.സി.അംഗം
എം.പി. ഉണ്ണികൃഷ്ണന്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ്, സി.എം.പി യുവജന ഫെഡറേഷന്‍ സംസ്ഥാന
പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.രാംദാസ് എന്നിവര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്. നേതാക്കള്‍ അക്രമത്തില്‍ പരിക്ക് പറ്റിയ കുട്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചു.