ഛത്തീസ്ഗഡ് സംഘം അമ്മാനപ്പാറയില്‍.
തളിപ്പറമ്പ്: കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം സന്ദര്‍ശിക്കാന്‍ ഛത്തീസ്ഗഡ് പ്രതിനിധിസംഘം അമ്മാനപ്പാറയിലെ ഫാക്ടറിയിലെത്തി.
ഇന്ത്യയില്‍ തന്നെ ഗവ.സ്‌കീമിലുള്ള ആദ്യത്തെ ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററായ ഇവിടെ ഛത്തീസ്ഗഡിലെ വന്‍സാനുഗത് ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍(V A D F) എന്ന സെക്ഷന്‍-8 കമ്പനിയുടെ പ്രതിനികളാണ് എത്തിയത്.
കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ രൂപീകരണം, അംഗീകാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ച് മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി.അബ്ദുള്‍കരീം വിശദീകരിച്ചു.
വന്‍സാനുഗത് ഫൗണ്ടേഷന്‍ ചെയര്‍മാനും എം.ഡിയുമായ വിശ്വനാഥന്‍ ആചാരി, വി.എ.ഡി.എഫ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ പി.രവീന്ദ്രന്‍, വി.എ.ഡി.എഫ് ഛത്തീസ്ഗഡ് ഡയരക്ടര്‍ എന്‍.ചെന്നകേസവലു, സെക്രട്ടെറി ആര്‍.സുജിത്കുറുപ്പ്, തിരുവനന്തപുരം FUMMA പ്രസിഡന്റ് ശശിധരന്‍, കെ.എ കബീര്‍, സിനോയ്, റഷീദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സംരംഭകരെ വളര്‍ത്തുന്നതിനുമുള്ള ഇത്തരം കേന്ദ്രങ്ങള്‍ അത്യാവശ്യമാണെന്നും, ഇതിന്റെ വളര്‍ച്ചയില്‍ ചെയര്‍മാന്‍ അബ്ദുള്‍കരീം, എം.ഡി കെ.പി.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഛത്തീസ്ഗഡ് സംഘം പ്രകീര്‍ത്തിച്ചു.