സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു
തളിപ്പറമ്പ്: സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
മുയ്യത്തെ മണ്ണന്‍ചാല്‍ എം.പി.അബ്ദുള്‍റഷീദിനെതിരെയാണ്(47)എസ്.ഐ റുമേഷിന്റെ പരാതിയില്‍ കേസെടുത്തത്.
19 ന് രാവിലെ 9.45 ന് കെ.എല്‍-59 പി 1949 സ്‌കൂട്ടറിലെത്തിയ റഷീദ് സര്‍സയ്യിദ് കോളേജിന് പിറകുവശത്ത് ജീവന് അപകടമുണ്ടാക്കുന്ന
വിധത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്ന മാലിന്യം നിക്ഷേപിച്ചതിനാണ് കേസ്.
പ്രതി മാലിന്യം നിക്ഷേപിക്കുന്ന സമയം പട്രോള്‍ ഡ്യൂട്ടിയിലുണ്ടായ എസ്.ഐ റുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.