ഇതാണ് ഗതാഗതം തിരിച്ചുവിടുന്ന റോഡ്–

തളിപ്പറമ്പ്: സംസ്ഥാന പാതയില്‍ റോഡ് ടാറിങ്ങിന്റെ ഭാഗമായി വാഹനങ്ങല്‍ വഴിതിരിച്ചുവിടുന്ന അടിക്കുംപാറയിലെ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നുകിടക്കുന്നു.

സംസ്ഥാന പാതയില്‍ മന്ന-കപ്പാലം റോഡ് വീതി കൂട്ടി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ (ഫിബ്രവരി 9 മുതല്‍ 14 വരെ) വാഹന ഗതാഗതം നിരോധിച്ചിരിക്കയാണ്.

ശ്രീകണ്ഠാപുരം, ആലക്കോട് ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ കപ്പാലം വ്യാപാരഭവന്‍, രാജരാജേശ്വര ക്ഷേത്രം, ആടിക്കുംപാറ, കാര്യാമ്പലം വഴിയാണ് പോകേണ്ടതെന്നാണ് നിര്‍ദ്ദേശം.

രാജരാജേശ്വര ക്ഷേത്രം കിഴക്കേ നടയില്‍ നിന്ന് കുറച്ച് ദൂരം കഴിഞ്ഞാല്‍ ആടിക്കുംപാറ ജഗ്ഷനില്‍ എത്താറായാല്‍ കുറേ ഭാഗം റോഡ് തീര്‍ത്തും കണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായ കാര്യം മുന്നേ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണെന്ന് നാട്ടുകാര്‍ പറയുന്നു.

വാഹനഗതാഗതം ഇതുവഴി തിരിച്ചുവിടുന്നതിന് മുമ്പ് റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍ പൊതുമരാമത്ത് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.

ഈ ഭാഗത്ത് വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടി വെള്ളമൊഴുകുകയും ചെയ്യുന്നുണ്ട്.

ഈ പ്രത്യേക സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആടിക്കുംപാറ പ്രിയദര്‍ശിനി കലാസമിതിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ എം.വത്സനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രഭാകരന്‍, കെ.ബിജുല്‍, കെ.സുനില്‍ കെ.സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.