കര്‍ഷക ദ്രോഹം അവസാനിപ്പിക്കുക-കേരള കര്‍ഷക ഫെഡറേഷന്‍
ആലക്കോട്:കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കര്‍ഷകരോട് നീതി പുലര്‍ത്തണമെന്ന് കേരള കര്‍ഷക ഫെഡറേഷന്‍ ആലക്കോട് ടൗണില്‍ സംഘടിപ്പിച്ചു ധര്‍ണ്ണയില്‍ ആവശ്യപെട്ടു.
കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി ഉല്‍ഘാടനം ചെയ്തു.
കൃഷ്ണന്‍ കൂലേരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ദേവസ്യ പയ്യപ്പള്ളി, കേരള കോണ്‍ഗ്രസ് നേതാവ് മാത്യു ചാണകാട്ടില്‍, കാഞ്ചന മാച്ചേരി, വി.എന്‍ അഷറഫ്, ജയശീലന്‍ എന്നിവര്‍ സംസാരിച്ചു.
സി എ ജോണ്‍ സ്വാഗതവും അപ്പച്ചന്‍ ഞവരക്കട്ടില്‍ നന്ദിയും പറഞ്ഞു.
റബ്ബറിനു കിലോ ഗ്രാമിന് 200രൂപ തറവില നിശ്ചയിക്കുക, കിലോഗ്രാമിന് 35 രൂപ നിരക്കില്‍ കര്‍ഷകരുടെ മുഴുവന്‍ നാളികേരവും സംഭരിക്കുക,
3 ലക്ഷം വരെ ഉള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം നിയന്ത്രിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചയിരുന്നു ധര്‍ണ.