എ.കെ.പി.എ തളിപ്പറമ്പ് മേഖല സമ്മേളനം തുടങ്ങി.

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ സമ്മേളനം ആരംഭിച്ചു.

തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് കെ. രഞ്ജിത്ത് പതാക ഉയര്‍ത്തി.

സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു.

മേളക സെക്രട്ടെറി ചന്ദ്രന്‍ അഖില്‍ സ്വാഗതം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് എസ്.ഷിബുരാജ് സുനില്‍ വടക്കുമ്പാട് വിതിലേഷ് അനുരാഗ്, ചന്ദ്രന്‍ മാവിച്ചേരി, സുമേഷ് മഴൂര്‍, ബാബു പ്രണവം എന്നിവര്‍ പ്രസംഗിച്ചു.

മേഖല ജോ.സെക്രട്ടെറി ഷെഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു.