ലഹരിക്കെതിരെ യോദ്ധാവാകാന്‍ കൂട്ടയോട്ടം
ധര്‍മ്മശാല: ലഹരിക്കെതിരെ പോരാടാന്‍ കേരളാ പോലീസിന്റെ യോദ്ധാവ് പരിപാടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
കെ.എ.പി 4-ാം ബറ്റാലിയനാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അണിനിരത്തി ആന്റി നാര്‍ക്കോട്ടിക് റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്.
പറശ്ശിനിക്കടവ് മുതല്‍ കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനം വരെയായിരുന്നു കൂട്ടയോട്ടം.
കൂട്ടയോട്ടത്തിലും ബോധവല്‍ക്കരണയജ്ഞത്തിലും ഗവ: എഞ്ചിനീയറിംഗ് കോളേജ്, നിഫ്റ്റ് , എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്റ്റംസ് കോളേജ് മൊറാഴ, പറശ്ശിനിക്കടവ്,
കല്യാശ്ശേരി, മൊറാഴ ഹയര്‍ സെക്കണ്ടറികളിലെ വിദ്യാര്‍ത്ഥികള്‍, കര്‍മ്മ ഫിസിക്കല്‍ ട്രെയിനിംഗ് ടീം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും കെ.എ.പി 4-ാം ബറ്റാലിയന്‍ സേനാംഗങ്ങള്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ട്രെയിനീസ് തുടങ്ങിയവരും പങ്കെടുത്തു.
ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍മാര്‍ പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.പി കമാണ്ടന്റ് ഹേമലത ഐ.പി.എസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഡി.എഫ് ഒ കാര്‍ത്തിക് ഐ.എഫ്.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.