നിയമനങ്ങള്‍ കണ്ണൂരില്‍

യു പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ ഒമ്പത്, 10, 15, 16, 17, 22, 23, 24 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നാലാം ഘട്ട ഇന്റര്‍വ്യൂ നടക്കും. പ്രൊഫൈല്‍ മെസേജ്, ഫോണ്‍ എന്നിവ മുഖേന അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ കൊവിഡ് മാനദണ്ഡം പാലിക്കണം.
താല്‍ക്കാലിക നിയമനം
കണ്ണൂര്‍ ജി വി എച്ച് എസ് എസില്‍ (സ്‌പോര്‍ട്‌സ്) എച്ച് എസ് ടി മലയാളം, എഫ് ടി എം തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700891, 9446658004.
മിനി ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ നാല് രാവിലെ 10 മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തും. എന്‍ ഇ ഇ ടി/ ജെ ഇ ഇ ഫാക്കല്‍റ്റി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ്), പി ജി ടി (ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫിസിക്‌സ്, ഹിസ്റ്ററി, മാത്സ്്, ഇംഗ്ലീഷ്, ബിസിനസ് സ്റ്റഡീസ്, സെക്ഷന്‍ ഇന്‍ ചാര്‍ജ്, ഓഫീസ് സ്റ്റാഫ് കം കാഷ്യര്‍, അക്കൗണ്ടന്റ് (ജാര്‍ഖണ്ഡിലെ സ്‌കൂള്‍), ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഓഫീസ് ജോബ്), എം ബി എ മാര്‍ക്കറ്റിങ്, ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍), വാറന്റി കോ ഓര്‍ഡിനേറ്റേര്‍സ്, സര്‍വീസ് ടെക്‌നീഷ്യന്‍ (ഐടിഐ ഇലക്ട്രോണിക്‌സ്), ടെലി കോളര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. യോഗ്യത: എം ടെക്, ബി ടെക്, എം എസ്‌സി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി,മാത്സ്്), എം എ, ബി കോം, എം കോം, ബി എഡ്, എം പി ഇ ഡി, ബി പി ഇ ഡി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബിരിദാനന്തര ബിരുദം.
താല്‍പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
താല്‍ക്കാലിക നിയമനം
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി എന്നീ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/ ഡിസ്‌പെന്‍സര്‍/ നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ദിവസവേതനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഹോമിയോ ഡോക്ടറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും, എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുമുളള കണ്ണൂര്‍ ജില്ലയില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. ജൂണ്‍ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്‌റ്റേഷന്‍ എഫ് ബ്ലോക്കിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ആണ് കൂടിക്കാഴ്ച്ച. ഫോണ്‍: 0497 2711726.
ജില്ലാ പ്രാഗ്രാം മാനേജര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പി എം എം എസ് വൈ പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. യോഗ്യത: ഫിഷറീസ് സയന്‍സ് ബിരുദാനന്തര ബിരുദം/എം എസ് സി സുവോളജി/എം എസ് സി മറൈന്‍ സയന്‍സ്/എം എസ് സി മറൈന്‍ ബയോളജി/ഫിഷറീസ് ഇക്കണോമിക്‌സസ്/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയിലേതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. കൂടാതെ ഇഫര്‍മേഷന്‍ ടെക്‌നോളജിയിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ കുറഞ്ഞത് ഡിപ്ലോമ. അഭിലഷണീയ യോഗ്യത: മാനേജ്‌മെന്‍ിലുള്ള ബിരുദം. അഗ്രിബിസിനസ് മാനേജ്‌മെന്റിന് മുന്‍ഗണന. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയുംസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യയാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ, ddfisherieskannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.
