മോറാഴയില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍.
തളിപ്പറമ്പ്: മൊറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു.
വെസ്റ്റ് ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്.
അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു എന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്.
ഇന്ന് രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെപിടിയിലായ ഗുഡുവിനെ വളപട്ടണം പോലീസ് പിടികൂടി തളിപ്പറമ്പ് പോലീസിന് കൈമാറി.