മാലമോഷ്ടിക്കാനെത്തിയ അസം സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: വീടിന്റെ അസ്ബസ്റ്റോസ് ഷീറ്റ് നീക്കി അകത്തുകടന്ന് മാലമോഷ്ടിക്കാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പടികൂടി പോലീസിലേല്‍പ്പിച്ചു.

അസം കൊക്രാജര്‍ ജില്ലയിലെ ഫക്കീരഗ്രാം മൈനാഗുരിയിലെ മൃണാള്‍ വിശ്വശര്‍മ്മ(26)നെയാണ് സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.

കുറ്റിക്കോല്‍ ചെരിച്ചന്‍ വീട്ടില്‍ സി.അനിതയുടെ വീട്ടിലാണ് ഇയാള്‍ മോഷ്ടിക്കാനായി കയറിയത്.

ഉറങ്ങുകയായിരുന്ന അനിതയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണര്‍ന്ന് ബഹളം കൂട്ടിയതോടെയാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

ഇയാള്‍ അമിതമായി കഞ്ചാവോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.